ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ കസേരയില്‍ ഇരുന്ന് സിപിഎം നേതാവിന്റെ ഫോണ്‍വിളി. പോലീസുകാര്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് സിപിഎം പ്രാദേശീക നേതാവ് സ്റ്റേഷനില്‍ വിലസിയത്. പൊതുപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കൂട്ടാക്കാതെയാണ് പോലീസുകാരുടെ കസേര തന്നെ സിപിഎം നേതാവ് ഇരിപ്പിടമായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ജാമ്യമെടുക്കുന്നതിനായി സ്ഥലത്തെ അഞ്ചോളം പേര്‍ എത്തിയപ്പോഴാണ് സ്‌റ്റേഷനില്‍ സിപിഎം നേതാവിന്റെ ചേയ്തികള്‍ കണ്ടത്. ഉടന്‍ തന്നെ സംഭവം മൊബൈല്‍ കാമറായില്‍ പകര്‍ത്തുകയും കുമളി സിഐയെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ എസ്‌ഐ ഇല്ലാത്ത ഇവിടെ സിപിഎം ആണ് സ്റ്റേഷന്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് എന്നതരത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നയം. മഞ്ചുമല ലോക്ക
ല്‍ കമ്മിറ്റി സെക്രട്ടറിയായ ചന്ദ്രനാണ് പോലീസുകാരുടെ ഇരിപ്പിടത്തില്‍ കാലിന്‍മേല്‍ കാല് കയറ്റിവച്ച് ഇരുന്നത്. ചന്ദ്രന് ചുറ്റുമായി യൂണിഫോം ധരിക്കാത്ത നാല് പോലീസുകാരും എസ്‌ഐ ഇന്‍ചാര്‍ജ്ജും ഈ മുറിയില്‍ ഉണ്ടായിരുന്നു. റൈറ്ററും കേസ് നോക്കുന്ന എസ്‌ഐയും മറ്റ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്നാണ് ഇവിടെ വരുന്ന പരാതിക്കാരുടെ കേസുകള്‍ പരിശോധിക്കുന്നത്. ഇതിനൊത്ത നടുക്കായാണ് ലോക്കല്‍ സെക്രട്ടറി ഇരുന്നത്. കേസിന്റെ വിഷയം സംസാരിക്കുന്നതിനിടെ ഇയാള്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് ഇത് മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്ഥലം വിടുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ നിന്നും നൂറ് മീറ്റര്‍ അകലെയാണ് സിപിഎമ്മിന്റെ ഓഫീസ്. ഇവിടെ വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരപോലും നല്‍കാതെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന് സ്വന്ത
ം ഇരിപ്പിടത്തില്‍ സീറ്റ് നല്‍കി പോലീസുകാര്‍ സേവിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും കുമളി സി.ഐ പ്രദീപ്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
















