മാനന്തവാടി : മാനന്തവാടി ബ്രഹ്മ സ്ഥാന മഹോത്സവത്തിനു കര്‍മ്മികത്വം വഹിക്കാന്‍ ‘അമ്മ ഇന്നലെ(ഒന്നിന് ) വൈകീട്ടോടെ മാനന്തവാടിയിലെത്തി.വി വി നാരായണന് പൂര്‍ണ്ണ കുഭം നല്കി അമ്മയെ സ്വീകരിച്ചു. സുധാകരനും കുടുംബവും അമ്മയുടെ പാദ പൂജ ചെയ്തു ടി പുരുഷോത്തമന്, പ്രദീപ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി . പോരൂര്‍ ബാബു അമ്മക് ആരതി സമര്‍പ്പിച്ചു . ഷിവികല നിലവിളക്കോടെ അമ്മയെ ആശ്രമത്തിലേക്ക് സ്വീകരിച്ചു .പുതുതായി നിര്‍മിച്ച പ്രാര്‍ത്ഥനാമന്ദിരം ‘അമ്മ ലോകത്തിനു സമര്‍പ്പിച്ചു .അമ്മയെ സ്വീകരിക്കുവാന്‍ തടിച്ചു കൂടിയ ഭക്തര്‍ക്കു ‘അമ്മ തന്നെ നേരിട്ടു അത്താഴം വിളമ്പി .ഇനി മാനന്തവാടി ക്ക് ആനന്ദത്തിന്റെ രണ്ടു നാളുകള്‍ .നാളെ രാവിലെ ധ്യാനത്തോടെ മഹോത്സവ ത്തിനു തുടക്കമാവും.അമ്മയുടെ പ്രഭാഷണത്തിനു ഭക്തി ഗാന സുധ ക്കും ശേഷം ‘അമ്മ നേരിട്ട് ഓരോ ഭക്തര്‍ക്കു ദര്‍ശനം നല്‍കും
ആഘോഷ കമ്മിറ്റി ഭാരവാഹികളായ എന്‍.കെ.മന്മദന്, പി.കെ.സുധാകരന്, മില്‍മ ചെയര്മാന് പി.ടി.ഗോപാലകുറുപ്പ്, ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനായാണ് മാതാ അമൃതാനന്ദമയി മാനന്തവാടിയില്‍ എത്തിയത്.
ഇന്ന് രാവിലെ 5.30ന് ധ്യാന പരിശീനത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. 10 മണിവരെ ലളിതാസഹസ്രനാമ അര്‍ച്ചനയും 10.30 മുതല്‍ അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനം എന്നിവയും ഉണ്ടായിരിക്കും. തുടര്‍ന്ന് എല്ലാവര്ക്കും ദര്‍ശനം നല്‍കും. മാര്‍ച്ച് മൂന്നാംതീയതിയും ദര്‍ശനം ഉണ്ടായിരിക്കും. ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് ദര്‍ശനം നിയന്ത്രിക്കുക. ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലെ ഇരിപ്പിടങ്ങളില്‍ തന്നെ രാവിലെ മുതല്‍ ടോക്കണുകള്‍ ലഭ്യമാകും. ഇരിപ്പിടത്തിന്റെ ക്രമമനുസരിച്ചായിരിക്കും ടോക്കണ്‍ വിതരണം ചെയ്യുന്നത്.
പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും മൂന്ന് നേരവും സൗജന്യമായി ഭക്ഷണം ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ഇരിപ്പിടങ്ങളില്‍ തന്നെ മുഴുവന്‍ സമയവും ലഭ്യമായിരിക്കും. ക്യാന്റീന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: