മാനന്തവാടി: ജില്ല മെഡിക്കൽ ഓഫീസറായി ഡോ.ആർ.വിവേക് ചുമതലയേറ്റു.ആലപ്പുഴ ഡെപ്യുട്ടി ഡി.എം.ഒ.ആയി ചുമതല നിർവ്വഹിച്ചു വരുമ്പോഴായിരുന്നു സ്ഥാനകയറ്റം ലഭിച്ചത്. മാസങ്ങളായി ജില്ല മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ചുമതലയിലായിരുന്നു. ഈ കാലയളവിൽ ജില്ല മെഡിക്കൽ ഓഫീസ് കൽപ്പറ്റയിലേക്ക് പറിച്ചുനടാൻ നീക്കം നടന്നിരുന്നു. വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: