കൊടുങ്ങൂര്‍: ഐഎസിന്റെ കേരള പതിപ്പാണ് സിപിഎമ്മെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മഹിളാ മോര്‍ച്ചയുടെ ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് കൊടുങ്ങൂരില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വകക്ഷിസമാധാന യോഗത്തിനുശേഷവും പിണറായുടെ പാര്‍ട്ടി ആക്രമണം തുടരുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുന്നു. സ്ത്രീകളുടെ സുരക്ഷ കേരളത്തില്‍ അപകടകരമായ നിലയിലാണ്. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുമായി ബന്ധമുള്ളതുകൊണ്ടാണിത്. സിനിമാ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും ശ്രമിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പറഞ്ഞത് മാറ്റിപറയുന്നതുകൊണ്ട് പിണറായിയെ ഇരട്ടചങ്കന് എന്നല്ല ഇരട്ട നാവുള്ളവനെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മഹിളാ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ഉഷാ കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ടി. രമ, ബിജെപി ജില്ലാ സെക്രട്ടറി റീബ വര്‍ക്കി, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ജയടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പാലാ: മഹിളാ മോര്‍ച്ചയുടെ ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് പാലായില്‍ മഹിളാ മോര്‍ച്ച നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ളാലം പാലത്തിന് സമീപം നടന്ന സ്വീകരണ സമ്മേളനം ബിജെപി വക്താവ് അഡ്വ. വി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശാന്തി ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യാത്രാ സാരഥി രേണു സുരേഷ്, ഉപസാരഥി നിവേദിത സുബ്രഹ്മണ്യന് എന്നിവരെ പാലാ നിയോജകമണ്ഡലം ഭാരവാഹികളായ അര്ച്ചനസൂര്യന്, ശ്രീജസരീഷ്, ജയരാജു, കോമളം സോമശേഖരന്‍ എന്നിവര്‍ സ്വീകരിച്ചു. മോര്‍ച്ചാ സംസ്ഥാന ഭാരവാഹികളായ ഗിരിജ എസ്, ബിന്ദുപ്രസാദ്, ജില്ലാ നേതാക്കളായ സുമാ വിജയന്, സുമാ മുകുന്ദന്, ശുഭസുന്ദര്‍രാജ്, മുത്തോലി ഗ്രാമപഞ്ചായത്തംഗം മായാദേവി എന്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്കുമാര്‍ എന്നിവര്‍ യാത്രയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: