ചാലക്കുടി: നഗരസഭയിലെ പോട്ട അലവി സെന്റര്‍ ഭാഗത്ത് നഗരസഭയുടെ വ്യവസായ പാര്‍ക്കിനെതിരെ ജനകീയ പ്രതിഷേധം. രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഇന്‍ട്രസ്ട്രിയില്‍ എസ്റ്റേറ്റ് തുടങ്ങുവാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. അഞ്ചാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നിടത്താണ് എസ്റ്റേറ്റ് തുടങ്ങുവാന്‍ ഉദ്യേശിക്കുന്നത്.
വ്യവസായ പാര്‍ക്ക് തുടങ്ങുമ്പോള്‍ അവിടെ ഏത് തരത്തിലുള്ള കമ്പനികള്‍ വരുമെന്ന് തുടക്കത്തില്‍ പറയുവാന്‍ സാധിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലുള്ള കമ്പനികള്‍ മാത്രമേ ഇവിടെ പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്കു എന്ന് പരാതിയുമായ ചെന്ന് നാട്ടുകാരോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് ഉറപ്പ് നല്കി. എന്നാലും 300 ഓളം വീട്ടുകാര്‍ താമസിക്കുന്ന ഇവിടെ കമ്പനികളും മറ്റും വരുന്നത് പരിസ്ഥിതി മലനീകരണത്തിനും മറ്റും കാരണമാക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡോ.ഐസക്ക് വിദ്യാസാഗര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയ് ചാമവളപ്പില്‍, മുന്‍ കൗണ്‍സിലര്‍ വനജ വിക്രമന്, ജോയ് പുത്തിരിക്കല്‍, പൗലോസ് പടിഞ്ഞാറേക്കാരന്‍, ടി.കെ.രാമകൃഷ്ണന്, ജോഷി മറ്റേക്കാടന്‍, സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോയ് പുത്തിരിക്കല്‍ കണ്‍വീനറും ടി.കെ.രാമകൃഷ്ണന് രക്ഷാധികാരിയുമായി ജനകീയ സമിതിയും രൂപീകരിച്ചു. തൃശ്ശൂര്‍ മലിനീകരണ ബോര്‍ഡിന് സമിതിപ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: