ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി.ജോര്‍ജ് എംഎല്‍എ. അരുവിത്തുറ-പൂവത്തോട് റോഡ് നവീകരണത്തിന് 40 ലക്ഷം, പൂഞ്ഞാര്‍-കൈപ്പള്ളി-ഏന്തയാര്‍ റോഡ് നവീകരണത്തിന് ഒരു കോടി, ഈരാറ്റുപേട്ട-ചേന്നാട്-മാളിക റോഡ് നവീകരണത്തിന് ഒരു കോടി, പൂഞ്ഞാര്‍-വെട്ടിപ്പറമ്പ്-ആനിയിളപ്പ് റോഡ് നവീകരണത്തിന് 40 ലക്ഷം, പത്താഴപ്പടി-തേവരുപാറ-ഞണ്ടുകല്ല്റോഡ് നവീകരണത്തിന് 40 ലക്ഷം, കാവുംകടവ്-വളതൂക്ക് റോഡ് വീതികൂട്ടല്‍, നവീകരണം 40 ലക്ഷം, 26-ാം മൈല്‍-ഇടക്കുന്നം റോഡ് നവീകരണത്തിന് 75 ലക്ഷം, ബാങ്ക്പടി-10 ഏക്കര്‍-പട്ടാളക്കുന്ന്-ചെന്നപ്ലാവ് റോഡ് നവീകരണം 60 ലക്ഷം, പാറത്തോട്-പിണ്ണാക്കനാട് റോഡ് നവീകരണം 45 ലക്ഷം, പുളിക്കല്ക്കട-വെള്ളനടി റോഡ് നവീകരണം 60 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: