ചെറുപുഴ: അരവഞ്ചാല്‍ പള്ളി പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ അരവഞ്ചാല്‍ നെടുങ്കുന്തത്തിനുത്ത സ്വദേശിയും, ഓട്ടോത്തൊഴിലാളിയുമായ മൗവ്വനാല്‍ സുജിത്ത് (32) മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെരിങ്ങോം പോലീസ്, കണ്ണൂര്‍ എസ്പി എന്നിവര്‍ക്ക് ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മിറ്റി പരാതി നല്കി. കെ.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രന്, തമ്പാന് തവിടിശ്ശേരി, പി.ദാമോദരന്‍, എം.കെ.മുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: