വഴിക്കടവ്: പഞ്ചായത്തില്‍ 19-ാം വാര്‍ഡ് മൊടപ്പൊയ്കയില്‍ ബിപിഎല്‍ ലിസ്റ്റില്‍ വന്‍ക്രമകേട് നടന്നതായി ബിജെപി ആരോപിച്ചു. മൊടപ്പൊയ്ക മൂന്നുസെന്റ് കോളനിയിലടക്കം നിരവധി രോഗികളും ദാരിദ്ര്യവും അനുഭവിക്കുന്ന ആളുകളും ലിസ്റ്റിന് പുറത്താണ്. എന്നാല്‍ സ്വധീനങ്ങള്‍ ഉപയോഗിച്ച് അനര്‍ഹര്‍ ലിസ്റ്റില്‍ കടന്നു കൂടുകയും ചെയ്തിട്ടുണ്ട്. ലിസ്റ്റിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടിയും സമരപരിപാടികളും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു. ഹരിദാസ് കാവുപറമ്പില്‍ അദ്ധ്യക്ഷനായി. ജോര്‍ജ്ജ് കുരികാട്ടുകുന്നേല്, ജിതേഷ് കീഴേടത്ത്, സുരാജ് പള്ളിയാളില്‍, വിബിന്, സൂരജ് രാജേന്ദ്രന്, വിനോദ് മണലായി, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: