പാലക്കാട് : മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്സിക്കെതിരെ സിപിഎം. ജില്ലയുടെ കിഴക്കന്‍ മേഖലയിലും പ്രത്യേകിച്ച് പുതുശ്ശേരി പഞ്ചായത്തിലും രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. പെപ്സി കമ്പനി മലമ്പുഴ ഡാമിലെയും കുഴല്‍കിണറുകളിലെയും വെള്ളം ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. കഴിഞ്ഞമാസം മണ്ഡലത്തിലെ ഒരു പരിപാടിയുല്‍ പങ്കെടുക്കുന്നതിനിടെയാണ് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്.
പെപ്സിയുടെ ആറ് കുഴല്‍കിണര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഊറ്റിയെടുക്കുന്നത്. ഇതുമൂലം സമാപത്തെ കിണറുകള്‍, കുഴല്‍കിണറുകള്‍, കുളങ്ങള്‍ എന്നിവ വറ്റിവരണ്ടു കഴിഞ്ഞു. പഞ്ചായത്ത് നല്കുന്ന ഉത്തരവിനെപോലും കമ്പനി മാനിക്കുന്നില്ല. പരിസ്ഥിതി,സാംസ്ക്കാരിക സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. പുതുശ്ശേരി പഞ്ചായത്ത് കോണ്‍ഗ്രസ്സ് ഭരിച്ചിരുന്നപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. സംസ്ഥാനത്ത് ഏതു മുന്നണി അധികാരത്തില്‍ വന്നാലും പെപ്സിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ രണ്ട് വികസന സമിതിയോഗങ്ങളും പെപ്സിയോട് അമിത ജലവിനിയോഗം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അവരതിന് തയ്യാറായിട്ടില്ല. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും വെല്ലുവിളി്ച്ചുകൊണ്ടാണ് കമ്പനിയുടെ മുന്നോട്ടുള്ള യാത്ര. ഇതിനെതിരെ നടപടി എടുക്കണമെന്നാണ് സിപിഎം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: