പാലക്കാട്: മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ബിജെപി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ചിതാഭസ്മ നിമജ്ജനയാത്രക്ക് തുടക്കമായി.
ഏറെ വികാരനിര്രമായ അന്തരീക്ഷത്തിലായിരുന്നു യാത്ര തുടങ്ങിയത്. പ്രിയതമ ഇനിയില്ലെന്ന കാര്യം ഇതുവരെയും ഉള്‍കൊള്ളാന്‍ കഴിയാത്ത ഭര്‍ത്താവ് കണ്ണന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മക്കളായ അശ്വിന്, അക്ഷയ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ സരിത മക്കളായ അശ്വതി,അരുണ്‍ എന്നിവരെ ആശ്വസിപ്പിക്കുവാന്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കായില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്കുമുന്നില്‍ ഒരുതുള്ളി കണ്ണുനീര് പൊഴിക്കുവാനേ കഴിഞ്ഞുള്ളു.
അവസാനമായി മകള്‍ക്ക് യാത്ര നല്കുമ്പോള് വിമലാദേവിയുടെ അമ്മരാജമ്മ ആറുമുഖം വിങ്ങിപ്പൊട്ടുകയായിരുന്നു. ഏതൊരമ്മക്കും ഈഗതി വരരുത് എന്ന് മാത്രമാണ് അവര്‍ക്ക് പറയാനുണ്ടായത്.
സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നൂറകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
കഴിഞ്ഞ ഡിസംബര്‍ 28നാണ് സിപിഎമ്മുകാര്‍ രാധാകൃഷ്ണന്റെ വീടിനു തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാധാകൃഷ്ണന് ജനുവരി ആറിനും വിമല 16നുമാണ് മരിച്ചത്. ചിതാഭസ്മവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കലശവാഹനങ്ങള് സ്റ്റേഡിയം സ്റ്റാന്റിന് സമീപമെത്തിയത്.
ആവേശോജ്ജ്വലമായ വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികളുമായാണ് കലശങ്ങള്‍ വേദിയിലെത്തിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരനാണ് ആദര്‍ശത്തിന്റെ തിരിനാളം പകര്‍ന്നു നല്‍കിയത്.
മാര്‍ക്സിസ്റ്റ് പൈശാചികതയുടെ ആക്രമണങ്ങളെയും അധമപ്രവര്ത്തനങ്ങളെയും നിശേഷം തുടച്ചുനീക്കി ദേശീയതയുടെ ഉജ്ജ്വലമുന്നേറ്റം സാധ്യമാക്കാന്‍ സദാസന്നദ്ധമാകുമെന്ന് വിമലാദേവിയുടെ ഒരിക്കലുമണയാത്ത് ചിതാഗ്നിക്കുമുന്നില് പ്രതിജ്ഞചെയ്തുകൊണ്ടാണ് യാത്രക്ക് തുടക്കമായത്.
പിണറായി വിജയന് പ്രസംഗത്തിലും പ്രവൃത്തിയിലും മുഖ്യമന്ത്രി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പിണറായി മംഗലാപുരത്ത് പോയപ്പോള്‍ തടയുമെന്ന് ആര്എസ്എസുകാര്പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് പോലീസുകാരുടെ വലയത്തിനുള്ളില്‍ പ്രസംഗിക്കുന്നത് മഹത്വമൊന്നുമല്ല.
സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിനെതിരായിട്ടുള്ള ഒരുപ്രതിഷേധം മാത്രമാണ് ബിജെപിപ്രകടിപ്പിച്ചത്. ചെയ്യാത്ത കാര്യവും പറയാത്ത കാര്യവും ആവര്‍ത്തിച്ച് മേന്മനടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഹര്‍ത്താലില്‍ ആര്‍എസ്എസിന് യാതൊരു പങ്കും ഇല്ലെന്നിരിക്കെ എന്തിന്റെ പേരിലാണ് അപഹസിച്ചതെന്ന് കുമ്മനം ചോദിച്ചു.
അണികളെ കയറൂരിവിട്ട് കൊലപാതക പരമ്പരഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല.
നേതാക്കളായ എം.ഗണേശന്,ജി.കാശിനാഥ്, എന്‍.ശിവരാജന്, എം.ടി.രമേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണന്, സി.കൃഷ്ണകുമാര്‍, വി.വി.രാജേഷ്, വി.കെ.സജീവന്,പി.വേണുഗോപാല്‍, രാധാമണി,എം.മോഹനന്,വെള്ളിയാങ്കുളംപരമേശ്വരന്,ബിന്ദു,റീബ,ദീപ,ശോഭാരാജന്‍,
അഡ്വ.ഇ.കൃഷ്ണദാസ്,എന്‍.ഷണ്മുഖന്,സി.രവീന്ദ്രന്, സി.ബാലചന്ദ്രന്,പ്രൊഫ.വി.ടി.രമ,പ്രമീളശശിധരന്‍, കെ.ജി.പ്രദീപ് കുമാര്‍,പി.സത്യഭാമ,പി.ഭാസി,അജിതാമേനോന്‍,ചെല്ലമ്മ,പി.സ്മിതേഷ്, എ.കെ.ഓമനക്കുട്ടന്,പി.രാജീവ്,ഇ.പി.നന്ദകുമാര്‍,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ചിതാഭസ്മനിമജ്ജന യാത്രക്ക് ഇന്ന്രാവിലെ പത്തു മണിക്ക് കൊല്ലങ്കോട് ഗായത്രി മൈതാനത്തില്‍ ബിജെപി നെന്മാറ മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമംഗല അദ്ധ്യക്ഷത വഹിക്കും.മഹിളാ മോര്‍ച്ചസംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന യാത്രയില്‍ ബിജെപിസംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ജന.സെക്ര കെ. ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
ശോഭാസുരേന്ദ്രന് നയിക്കുന്ന യാത്രക്ക് ഒറ്റപ്പാലത്തും പട്ടാമ്പിയിലും സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: