അഗളി: ലോകബാങ്കിന്റെ സഹായത്തോടെ രണ്ടുകോടി രൂപ ചിലവില്‍ അഗളി ബസ്സ്റ്റാന്റിനെ കമ്യൂണിറ്റിഹാളാക്കുന്നു. ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി അനുബന്ധ കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും ബസുകളൊന്നും സ്റ്റാന്‍ഡിലേക്ക് എത്തിയിരുന്നില്ല. പോലീസിനെ കാവല്‍നിര്‍ത്തി ബസുകള്‍ സ്റ്റാന്‍ഡിലേക്കു കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും അതുംപരാജയപ്പെട്ടു.
ബസുകള്‍ക്ക് കയറിയിറങ്ങാന്‍ പറ്റാത്ത ഉയരത്തില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം നടത്തിയതാണ് പദ്ധതിയുടെ പരാജയത്തിനു കാരണമായത്.ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ ഭവിഷ്യത്തുക്കള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കും ജില്ലാകളക്ടര്‍ക്കും ബന്ധപ്പെട്ടവിഭാഗങ്ങളിലെല്ലാം നിരവധി പരാതികള്‍ പ്രദേശവാസി നല്‍കിയിട്ടും ഫലമുണ്ടായില്ല. 2004-05ല്‍ പൂര്‍ത്തീകരിച്ച ബസ്സ്റ്റാന്‍ഡില്‍ ഡ്രൈവിംഗ് പരിശീലനത്തിനും ക്രിക്കറ്റ്,ഫുട്ബോള്‍ ഗ്രൗണ്ടായും ഉപയോഗിച്ചു വരികയായിരുന്നു. ഇനിയിത് ആധുനിക രീതിയിലുള്ള കമ്മ്യൂണിറ്റിഹാളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: