പട്ടാമ്പി: അടുത്തമാസം നാല്,അഞ്ച് തിയ്യതികളില്‍ പട്ടാമ്പിയില്‍ നടക്കുന്ന ദേശീയോത്സവത്തിന് സുരക്ഷ ഉറപ്പുവരുത്തും.ഇതിനായി കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കും. മാര്‍ച്ച് നാലിന് വൈകിട്ട് അഞ്ച് മണിക്കാണ് കൊടിയേറ്റം.
ഇതിനായി നിശ്ചയിച്ച ടീമുകള്‍ മാത്രമെ വരാന്‍ പാടുള്ളൂ. ഈസമയം ഗതാഗത നിയന്ത്രണം ഉണ്ടാവില്ല. തകരാറിലായ തെരുവ് വിളക്കുകള്‍ ശരിയാക്കുവാനും,രണ്ടുദിവസങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കാനും,ഇലക്ട്രിസിറ്റി വകുപ്പിന് നിര്‍ദ്ദേശം നല്കി.
ഭക്ഷ്യവിഷബാധ ഉണ്ടാവാതിരിക്കാന്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കും. അനധികൃത മദ്യവില്‍പ്പന തടയും.മയക്കുവെടി വെക്കാനുള്ള ഡോക്ടറുടെ സാന്നിദ്ധ്യവും,24 മണിക്കൂറും പ്രദേശത്ത് ഫയര്‍ഫോഴ്സിന്റെ ലഭ്യതയും ഉറപ്പ് വരുത്തും.
അഞ്ചിനാണ്നഗരപ്രദക്ഷിണവും ഗജസംഗമവും നടക്കുക. അന്നേ ദിവസം വൈകിട്ട് നാല് മുതല്‍ 10 വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും.
പട്ടാമ്പി നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് മുഹ്സിന് അധ്യക്ഷതവഹിച്ചു. നഗരസഭാചെയര്‍മാന്‍ കെ.പി.വാപ്പുട്ടി, പട്ടാമ്പി സിഐ പി.എസ്.സുരേഷ്, എസ്ഐ ലൈസാദ് മുഹമ്മദ് കേന്ദ്ര ദേശീയോത്സവ കമ്മറ്റി പ്രസിഡന്റ് പ്രമോദ്, മുന്‍ പ്രസിഡന്റ് കെ.ആര്.നാരായണസ്വാമി,സി.എ.റാസി,എ.വി.അബു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പേങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: