കുണ്ടറ: കുണ്ടറയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ശക്തമായി. ആശുപത്രിമുക്ക് റേഡിയോമുക്ക് റോഡില്‍ കനാലിനുസമീപം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വേണൂസ് ട്യൂട്ടോറിയല്‍ കോളേജിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുണ്ടറയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു.
















