പത്തനാപുരം: കൊട്ടാരക്കര പത്തനാപുരം മിനി ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും സ്വകാര്യബസ് ഇടിച്ചു. രണ്ടാലുംമൂട് ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. ഇരു ബസുകളും കൊട്ടാരക്കരക്ക് പോകുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കാതെ ബോധപൂര്‍വ്വം അപകടം വരുത്തിവയ്‌ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ സ്വകാര്യബസ് തടഞ്ഞിട്ടു.
കഴിഞ്ഞ ദിവസം പറങ്കിമാംമുകള്‍ ജംഗ്ഷനില്‍ വച്ചും കെഎസ്ആര്‍ടിസി ബസിനെ സ്വകാര്യബസ് ഇടിച്ചിരുന്നു. വെള്ളങ്ങാട് മഞ്ഞക്കാല റൂട്ടിലെത്തിയ ശരണ്യ എന്ന സ്വകാര്യബസ് പിടവൂര്‍ ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിക്കുകയായിരുന്നു. പാതയില്‍ നിരന്തരം അപകടങ്ങളാണ്.
കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു.
















