മണ്ണാര്‍ക്കാട്: മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക് .അട്ടപ്പാടി മല്ലീശ്വരമുടിയില്‍ ഗോത്രാചാര അനുഷ്ഠാനങ്ങളോടുകൂടി ദീപം തെളിഞ്ഞു.
ഒരു വര്‍ഷത്തെ കാര്‍ഷികവിള വെടുപ്പുകളുടെ ഒരു പങ്ക് മല്ലീശ്വര ഭഗവാന് സമര്‍പ്പിച്ചു.കുറുമ്പ,മുഡുക വിഭാഗത്തിലുള്ള ആദിവാസികള്‍ക്കാണ് മല്ലീശ്വരമുടിയില്‍ തിരിതെളിക്കാന്‍ അവകാശമുള്ളത്. സാമൂതിരിയുടെ ഭരണകാലത്ത് മല്ലീശ്വരമുടിയില്‍ തിരിതെളിയിക്കാനുള്ള തിരിയും എണ്ണയും നല്‍കിയിരിന്നു. 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങളോടുകൂടിയാണ് മലപൂജാരിമാര്‍ മല്ലീശ്വരമുടി കയറുന്നത്. മല്ലീശ്വരമുടിയില്‍ നിന്നും മുളം കുറ്റി തീര്‍ത്ഥവുമായി ഇന്നു രാവിലെ 11 മണിക്ക് ക്ഷേത്രത്തില്‍ പൂജാരിമാര്‍ തിരിച്ചെത്തും.
മുക്കണ്ണംശിവക്ഷേത്രം, വടക്കുമണ്ണം, ശിവന്‍കുന്ന് ശിവക്ഷേത്രത്തിലും, ദര്‍മ്മന്‍ കോവില്‍,അങ്കാളപരമേശ്വരി ക്ഷേത്രം,പത്തുകുടി അങ്കാളപരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും,അന്നദാനവും നടന്നു.
വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിലക്ഷം ദീപം തെളിയിച്ചു. തന്ത്രി അണ്ടലാടിമനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യതിരി തെളിയിച്ചു. തുടര്‍ന്ന് പഞ്ചദ്രവ്യകലശാഭിഷേകം കൊണ്ടുള്ള അഞ്ചു വിശേഷപൂജകള്‍ നടന്നു.
യാക്കര വിശ്വേശ്വര ക്ഷേത്രത്തില്ലക്ഷാര്ച്ചന,രുദ്രാഭിഷേകം, പ്രസാദവിതരണം,ബ്രഹ്മകലശം അകത്തേക്ക് എഴുന്നള്ളിക്കല്‍, കലശാഭിഷേകം,യാമപൂജഎന്നിവനടന്നു.
കഞ്ചിക്കോട് കാഞ്ചികാമകോടി പീഠംശിവക്ഷേത്രത്തില് വിശേഷാല്‍ പൂജകള്‍,സംഗീതോത്സവം,ചുറ്റുവിളക്ക് എന്നിവ ഉണ്ടായി.
പെരുവെമ്പ്ചുങ്കംതളി മഹാദേവ ക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.നവകം,പഞ്ചഗവ്യം,ഉച്ചപൂജ,ദീപാരാധന,രുദ്രാഭിഷേകം, ദീപാരാധന, നൃത്തനൃത്ത്യങ്ങള്‍, നാടന്‍പാട്ട് എന്നിവ അരങ്ങേറി.
ചുനങ്ങാട് പെരുങ്കറുശ്ശി ശിവക്ഷേത്രത്തില്‍ വാല്മീകി രാമായണ നവാഹയജ്ഞം സമാപിച്ചു.വേങ്ങേരി,കയറംപാറ നീലിക്കാവ് ക്ഷേത്രങ്ങളിലും വന്‍ഭക്തജനതിരക്കായിരുന്നു.
പെരുമുടിയൂര്‍ ആലിക്കപ്പറമ്പ് ശിവക്ഷേത്രം,തൃത്താല മഹാശിവക്ഷേത്രം,എഴുമങ്ങാട് എരട്ടിച്ചാര്ത്ത് മഹാദേവ ക്ഷേത്രം, കൂടല്ലൂര്‍ ശ്രീ മുത്തു വിളയുംകുന്ന്, ഇട്ടോണം കീഴ്ത്തളി മഹാദേവ ക്ഷേത്രം, അകിലാണം ശിവക്ഷേത്രം, നാഗലശ്ശേരി അയ്യപ്പന്‍കാവ്, തണ്ണീര്‍ക്കോട് ശിവക്ഷേത്രം, തിരുവാനിപ്പുറം ശിവക്ഷേത്രം,തിരുമിറ്റക്കോട് ഭദ്രകാളി ക്ഷേത്രം,കുറ്റിപ്പാല വേദാപുരം ശിവക്ഷേത്രം,തണ്ണീര്‍ക്കോട് ശിവക്ഷേത്രം,പൂക്കറത്തറ തളി ശിവക്ഷേത്രം,നയ്യൂര്‍ നെയ്യോട്ടില് ക്ഷേത്രം,കല്ലേക്കാട് ബാലമുരുകന് ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: