ഒറ്റപ്പാലം: അനങ്ങനടി കോതകുറുശ്ശിയില്‍ നേര്ച്ചആഘോഷത്തിനിടെ ഒറ്റപ്പാലം സറ്റേഷനിലെ ട്രാഫിക്ക് എസ്ഐ പി.രാജശേഖരന് (55) ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് കുത്തേറ്റു.
അടിവയറ്റില്‍ കുത്തേറ്റ രാജശേഖരന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ സിപിഒമാരായ പ്രദീപ് (37), ലത്തീഫ് (37) എന്നിവര്‍ പരുക്ക് നിസാരമായതിനാല്‍ പ്രാഥമികചികിത്സയ്ക്കു ശേഷംആശുപത്രി വിട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അനങ്ങനടി ഇഎംബാദില് ഫൈസല്‍ ബാബു(27)വിനെ പോലീസ് സംഭവസ്ഥലത്തു നിന്ന് തന്നെ പിടികൂടിയിരുന്നു. വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് പോ ലീസ് രേഖപ്പെടുത്തിയത്.
നേര്‍ച്ച കാണാനെത്തിയ കോതകുറുശ്ശി സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേര്‍ച്ച പരിസരത്ത് പണം വെച്ച് ഒരു സംഘം ചീട്ടുകളി നടത്തിയിരുന്ന കുറച്ചു പേരെ പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട ചിലര്‍ ഉത്സവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്ക് തര്‍ക്കമുണ്ടാക്കി. തിരക്ക് നിയന്ത്രിക്കുകയായിരുന്ന പോലീസുകാരോട് ഫൈസല്‍ ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ നേര്‍ച്ച കാണാനെത്തുന്നവരെ നിയന്ത്രിക്കുകയായിരുന്ന പോലീസുകാരെ കുത്തുകയായിരുന്നു.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി സൈതലവി, ഒറ്റപ്പാലം സിഐ അബ്ദുള്‍ ജലീല്‍, എസ്ഐ ആദംഖാന് എന്നിവര്‍ ആശുപത്രിയിലെത്തി പോലീസുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: