വടക്കാഞ്ചേരി: കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തില്‍ പുഴക്കടവിലേക്കു പോകാനുള്ള വഴിയെച്ചൊല്ലി നിലനിന്നിരുന്ന കേസില്‍ ക്ഷേത്ര ഉപദേശക സമിതിക്ക് അനുകൂലമായും സമിതിയുടെ വാദങ്ങള്‍ അംഗീകരിച്ചും ജില്ലാ കോടതി വിധി. ഈ വിഷയത്തില്‍ നേരത്തെ വടക്കാഞ്ചേരി മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണു തൃശൂര്‍ അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി.
മുന്‍സിഫ് കോടതി വിധിക്കെതിരെ ക്ഷേത്ര ഉപദേശക സമിതി സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അനുവദിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ വഴി വളച്ചുകെട്ടി ചിലര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു സമിതിയുടെ വാദം. വഴി തങ്ങളുടെതാണെന്നു തെളിയിക്കാന്‍ ഭൂമി കൈവശം വച്ചിരുന്ന വ്യക്തികള്‍ക്കു സാധിച്ചില്ലെന്നു വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: