പാലക്കാട്: സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ ജനജീവിതം കെട്ടിപ്പടുത്തിട്ടുള്ളത് ക്ഷേത്രങ്ങള്‍ കേന്ദ്രസ്ഥാനമാക്കിയാണെന്ന് സ്വാമി ചിദാനന്ദപുരി. വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയില്‍ അവസാന ദിവസമായ ഇന്നലെ ധര്മ്മോദ്ധാരണത്തില് ക്ഷേത്രങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥത്തില്‍ ഭാരതം തന്നെ ഒരു ക്ഷേത്രമാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പരന്നുകിടക്കുന്ന ഭാരത്തിന്റെ രണ്ടറ്റത്തുമുള്ളത് ക്ഷേത്രങ്ങളാണ്. ഹൃദയസ്ഥാനത്ത് വരുന്നതാകട്ടെ കാശിയും. ഗ്രാമങ്ങളും പട്ടണങ്ങളും മറ്റെല്ലാ ജനവാസകേന്ദ്രങ്ങളും ക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ് രൂപപ്പെട്ടിട്ടുള്ളത്. ക്ഷേത്രമില്ലാത്ത് ഒരു ഗ്രാമം പോലും ഭാരതത്തിലില്ല. രാജ്യത്തിന്റെ ഏകത നിലനിര്‍ത്തുന്നതിനും ധര്മ്മക്ഷയത്തെ ത്രാണനം ചെയ്യുന്നതിലും ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ് അദ്ദേഹം പറഞ്ഞു.
വളര്‍ന്നുവരുന്ന തലമുറയെ ഈ ധര്‍മ്മ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഊര്‍ദ്ധ്വം വലിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രകലകളെയും പ്രോത്സാഹിപ്പിക്കണം. അതല്ലെങ്കില്‍ കൈകൊട്ടികളിയെ ഒരു വിഭാഗം ഹൈജാക്ക് ചെയ്ത അവസ്ഥ മറ്റു കലകള്‍ക്കും ഉണ്ടാകും. സംരക്ഷികപ്പെടെണ്ടത് യഥാസമയം സംരക്ഷിക്കപ്പെടാത്തതാണ് ഇതിന് കാരണം. കഥകളി, ഓട്ടന്തുള്ളല്, പാഠകം, ചാക്യാര്‍കൂത്ത് എന്നിവക്ക് നാളെ ഈ അവസ്ഥ വരാതിരിക്കുവാന്‍ ക്ഷേത്രാധികാരികള്‍ ശ്രദ്ധിക്കണം. ക്ഷേത്രോത്സവങ്ങളില്‍ ഗാനമേളയും മിമിക്സും സ്ഥാനം പിടിച്ചതിലൂടെ മറ്റുകലകള്‍ പിന്തള്ളപ്പെടുകയാണ്. ഉത്സവങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നതുമാത്രമാണോകാര്യം സ്വാമിജി ചോദ്ിച്ചു.
ഉത്സവങ്ങള്ക്കുശേഷം പറമ്പുകളില്‍ എന്താണവശേഷിക്കുന്നതെന്നുകൂടി നാം കാണേണ്ടതുണ്ട്.
സാമാജിക നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമായി ക്ഷേത്രത്തെ മാറ്റണമെന്ന് സ്വാമിജി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: