പാലക്കാട്: കഞ്ചിക്കോട് ചടയന്‍കലായില്‍ സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലയുടെ ചിതാഭസ്മം വഹിച്ചുള്ള നിമജ്ജന യാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹിളാ മോര്‍ച്ച തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബേബിയുടെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. മണ്ഡലം ജന. സെക്ര.അശ്വതി,കൗണ്‍സിലര്‍മാരായ സുമതി,പ്രസന്ന നാരായണന്,കെ.എസ്.ഗംഗ,ടി.എസ്.മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.
26ന് വൈകിട്ട് 4 മണിക്ക് പാലക്കാട് ആയിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ ആരംഭിക്കും.
27ന് കാലത്ത് ബിജെപി മഹിളാമോര്‍ച്ച നേതാക്കള്‍ നേതൃത്വം നല്കുന്ന വടക്കന്‍ ജാഥയും തെക്കന്ജാഥയും പര്യടനം ആരംഭിക്കും.
ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്,മഹിളാമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജയാസദാനന്ദന്‍ എന്നിവര്‍ നയിക്കുന്ന ജാഥകള്‍ക്ക് ഒറ്റപ്പാലം,പട്ടാമ്പിഎന്നിവിടങ്ങളിലും, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്,മഹിളാമോര്‍ച്ച സംസ്ഥാനജന.സെക്രട്ടറി അഡ്വ.നിവേദിത എന്നിവര്‍ നയിക്കുന്ന ജാഥക്ക് കൊല്ലങ്കോട്ടും സ്വീകരണം നല്‍കും.
ചിതാഭസ്മം യഥാക്രമം മഞ്ചേശ്വരം കടലിലും തിരുവല്ലത്തും നിമജ്ജനം ചെയ്യും.
മാര്‍ക്സിസ്റ്റ്- ഭരണകൂട ഭീകരതയെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാണിക്കുന്നതിനാണ് യാത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: