മാനന്തവാടി: പട്ട യ പ്രശ്നം ഉയർത്തി സമാധാനപരമായി സമരം നടത്തിയ സഖാക്കളെ തല്ലിച്ചതച്ച പോലീസ് നടപടി ഇടതു പക്ഷത്തിന് ചേർന്നതല്ലെന്ന് ആർ.എസ്.പി. ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം മനോജ് വാലുമണ്ണിൽ പറഞ്ഞു. അക്രമ സമരത്തോട് പാർട്ടിക്ക് യോജിപ്പില്ല.എന്നാൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ തല്ലിചതച്ചത് നീതീകരിക്കാനാകില്ല. ഇടതുപക്ഷം ഭരിക്കുമ്പോൾ പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.പോലീസിന്റെ ഹീനമായ നടപടിയെ നിയമപരമായി നേരിടും. പട്ടയ സമരം സംസ്ഥന കമ്മിറ്റി ഏറ്റെടുക്കും.ഏത് തരത്തിൽ സമരം നടത്തണമെന്ന് അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്ര സമ്മേളനത്തിൽ വയനാട് ജില്ല കമ്മിറ്റി അംഗം സി.മമ്മൂട്ടിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: