കല്‍പ്പറ്റ: അച്ചൂര് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ സമഗ്ര വിദ്യാലയ വികസന പരിപാടിയുടെ ഭാഗമായി 25ന് (ശനി) പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തുമെന്ന് സ്കൂള്‍ അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന സൗഹൃ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എന്‍ വിമല അധ്യക്ഷത വഹിക്കും. ആകാശവാണി കോഴിക്കോട് നിലയം കലാകാരന് നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തും. വൈത്തിരി എ.ഇ.ഒ, എം.മമ്മു സംബന്ധിക്കും. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. സിനിമാ താരം കുമാരി എസ്തര് അനില്‍ വിശിഷ്ടാതിഥിയായിരിക്കും. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടക്കും. പത്ര സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് ബേബി സ്റ്റെല്ല, പി.ടി.എ പ്രസിഡന്റ് കെ നജ്മുദ്ദീന്, സീനിയര്‍ അസിസ്റ്റന്റ് പി.എം രജനി, ആര്.കെ.എം ഷാഫി, കെ ശൈഖുദ്ദീന്, സി.കെ ശംസുദ്ദീന്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: