മണ്ണാര്‍ക്കാട്: വെള്ളിക്കുളങ്ങര, കനകമല വനമേഖലയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയകേസില് നാലുപേര്‍ പിടിയില്‍.
കോട്ടോപാടം കൂമഞ്ചേരി വീട്ടില്‍ അവറാന് മകന് സെയ്ഫുദീന്‍(24), പൂറ്റാനിക്കാട് വള്ളുവന്പുറം വീട്ടില്‍ അബു മകന് മുഹമ്മദ് അന്‍സല്‍(22), മുകുന്ദപുരം കല്ലൂര്‍ ദേശം കാരോട്ടില്‍ വീട്ടില്‍ ദാസന് മകന് ഉണ്ണി എന്ന രഞ്ജിത്ത്(35), തൃശ്ശൂര്‍ കാറളം തെക്കൂട്ട് വീട്ടില്‍ മോഹനന് മകന് രാഗേഷ്(39)എന്നിവരെയാണ് വെള്ളിക്കുളങ്ങര വനംവകുപ്പധികൃതര്‍ പിടികൂടിയത്. ഈ കേസില്‍ മറ്റ് മൂന്ന് പ്രതികളെയും ചന്ദനം കടത്തുവാന്‍ ഉപയോഗിച്ച ബൊലേറോ വാഹനവും നേരത്തെ പിടികൂടിയിരുന്നു.
മാഫിയ സംഘത്തില്‍പ്പെട്ട ഇവര്‍ വെള്ളിക്കുളങ്ങര വനം റെയിഞ്ച് കൂടാതെ മണ്ണാര്‍ക്കാട് വനംഡിവിഷന് മേഖലകളില്‍ നിന്നുംചന്ദനമരം കടത്തിയ കേസിലും,കണ്ടമംഗലം പൂറ്റാനിക്കാട് വീടാക്രമിച്ച കേസിലും പ്രതികളാണ്. രഞ്ജിത്തിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.കഴിഞ്ഞമാസം പ്രതികള്‍ ചട്ടിക്കുളം,കനകമല ഭാഗത്തുള്ള വനഭാഗത്ത് കയറിരണ്ട് പച്ച ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ കേസിലാണ് ഇപ്പോള്‍ പിടികൂടിയത്. വെള്ളിക്കുളങ്ങര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.എസ്.മാത്യു,പി.എസ്.ഷൈലന്‍,പി.ടി.ഇഗ്നേഷ്യസ്,ഗോപാലകൃഷ്ണന്,പി.വി.മുരളി,പി.ജി.അജിത്ത്,എം.വി.ചന്ദ്രന്,കെ.പി.സുനി എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: