പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ വൃഷ്ടി പ്രദേശത്തു നിന്ന് ലക്ഷകണക്കിന് രൂപയുടെ വിലപിടിപ്പുള്ള മരങ്ങള്‍ അനധികൃതമായി മുറിച്ച് കടത്തുന്നു.
അകമലവാരം വലിയകാട്ടില്‍ രാമകൃഷ്ണനാണ് ഇറിഗേഷന്റെ അധീനതയിലുള്ള തേക്ക്, ഈട്ടി, റബ്ബര്‍ തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.രാമകൃഷ്ണന് നേരത്തേ അധനികൃതമായി കൈവശം വച്ചിരുന്ന ഈ സ്ഥലം റവന്യു ജലസേചന വകുപ്പ് ഒഴിപ്പിച്ചതാണ്. കള്ളപട്ടയം ഉണ്ടാക്കിയാണ് ഈ സ്ഥലം കൈവശപ്പെടുത്തിയതെന്ന് നേരത്തെ സര്‍ക്കാരിനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡാമിന്റെ ആയിരം അടി പുറത്തുവരെ കൈയേറ്റമോ,ലീസോ,പട്ടയമോഅനുവദിക്കാന് പാടില്ല എന്നാണ് നിയമം. എന്നാല്‍ നിയമം ലംഘിക്കപ്പെട്ടിട്ടും രാമകൃഷ്ണനെതിരെ നടപടി ഉണ്ടായിട്ടില്ല. ഭരണ കക്ഷിയുടെ പിന്തുണയാണ് ഇതിനു പിന്നില്‍.
മലമ്പുഴ ജലസംഭരണിയുടെ കിഴക്കുഭാഗമാണ് മണ്ണിട്ട് നികത്തി ഇയാള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.
മലമ്പുഴ വില്ലേജില്‍ റീസര്‍വേ നമ്പര്‍ 605ല്‍ ആണ് സ്ഥലം ഉള്‍പ്പെടുന്നത്.ഡാമിലെ അധനികൃത കൃഷി ഒഴിപ്പിക്കണമെന്ന് നിയമസഭ സബ്ജെറ്റ് കമ്മിറ്റി ആവിശ്യപ്പെട്ടു.
ജില്ല രൂക്ഷമായ വരള്‍ച്ച നേരിടുമ്പേഴാണ് ഡാമില്‍ അനധികൃത കൃഷിയും മരംവെട്ടലും ഭരണകക്ഷിയുടെ ഒത്താശയോടേ തകൃതിയായി നടക്കുന്നത്. സര്‍ക്കാരിനേയും നിയമസഭയെയും ഇയാള്‍ ഒരുപോലെ കബളപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: