പാലക്കാട്: പ്രാദേശിക തലത്തിലുള്ള കുടിവെള്ള വിതരണ പദ്ധതികളില്‍ സര്‍ക്കാര്‍ ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ട് വ് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജലവിഭവ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഗുണഭോക്തൃസമിതികള്‍ കുടിവെള്ള വിതരണത്തില്‍ കാണിക്കുന്ന സ്വജനപക്ഷപാതം, ബില്ലുകളില്‍ ഉണ്ടാവുന്ന അപാകത എന്നിവ ചൂണ്ടിക്കാണിച്ച് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയും അപ്രഖ്യാപിതമായി സര്‍വീസ് മുടക്കുന്നതിനെതിരെയും നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന് നിര്‍ദേശം നല്കി.
നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ആദിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് എന്നിവ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ മുഖേന റിപ്പോര്‍ട്ട് നല്കി. ആദിവാസി പ്രശ്നങ്ങള്‍ ജില്ലാ ഭരണകാര്യാലയം ഗൗരവമായാണ് കാണുന്നതെന്നും സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്കുതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെും കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
റേഷന്‍ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിലെ അപാകതകള്‍ പരിഹരിച്ച് നടപടി സ്വീകരിക്കണമെന്നും കാര്‍ഡ് സംബന്ധമായ പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്നും കമ്മീഷന് സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഗവ.ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ നടത്തിയ സിറ്റിങില്‍ 71 പരാതികളില്‍ 17 പരാതികള്‍ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: