ചുങ്കത്തറ: ചുങ്കത്തറ ടൗണില്‍ കാട്ടനയിറങ്ങി. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ടൗണിന്റെ പിന്‍ഭാഗത്തെത്തിയ ആന കാര്‍ഷിക വികസന ബാങ്കിന്റെ മതില് തകര്‍ത്തു. പത്രവിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ആനക്ക് മുന്നില്‍ അകപ്പെടുകയും ചെയ്തു. ആളെ കണ്ടതോടെ ആന തൊട്ടടുത്ത പള്ളിയുടെ പറമ്പിലൂടെ പുഴയിലേക്ക് നടന്നു. പിന്നീട് പുഴ മുറിച്ച് കരിങ്കോറമണ്ണ തേക്ക് പ്ലാന്റേഷനിലേക്ക് കടന്നു. അപ്പോഴേക്കും പോലീസും വനപാലകരും സ്ഥലത്തെത്തി. മുട്ടിക്കടവിലൂടെ കരിങ്കോറമണ്ണയിലെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 154 ഹെക്ടറുള്ള തേക്കിന്‍തോട്ടത്തില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. വനത്തിലേക്ക് തിരിച്ചയക്കാന്‍ അധികൃതര്‍ പരമാവധി ശ്രമിച്ചെങ്കിലും ആന അക്രമസക്തമാകുകയായിരുന്നു. ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതെ വനപാലകര്‍ ശ്രദ്ധിക്കുന്നുണ്ട്. രാത്രി വൈകിയും സ്ഥിതിഗതിയില്‍ മാറ്റമില്ലാത്തതെ തുടരുകയാണ്.
കാട്ടില്‍ കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയാണ്. ലക്ഷങ്ങള്‍ മുടക്കി മൃഗങ്ങള്‍ക്ക് കുളവും മറ്റും കുഴിച്ചെങ്കിലും അതെല്ലാം വെറുതെയായി. വെള്ളം അന്വേഷിച്ച് മൃഗങ്ങള്‍ നാട്ടിലിറങ്ങി തുടങ്ങിയിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: