തിരുനെല്ലി: ജില്ലയിലെ ക്ഷേത്രജീവനക്കാർക്കായി തിരുനെല്ലി ദേവസ്വം നടത്തിയ ഏകദിന പഠനക്യാമ്പ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ‘വ്യക്തിത്വ വികസനവും നേതൃത്വ പരിശീലനവും’ എന്ന വിഷയത്തിൽ മന: ശക്തി പരിശീലകൻ വി. സത്യനാഥനും ‘ക്ഷേത്ര ജീവനക്കാരും ക്ഷേത്രാചാരങ്ങളും’ , ‘ക്ഷേത്ര ഭരണവും ക്ഷേത്ര നിയമങ്ങളും’ എന്നീ വിഷയങ്ങളിൽ മലബാർ ദേവസ്വം ബോർഡ് മുൻ അംഗം എ. വേണുഗോപാലും ക്ളാസുകളെടുത്തു. മലബാർ ദേവസ്വം ബോർഡ് അംഗം എം. അനന്തകൃഷ്ണ ഗൗഡർ അധ്യക്ഷത വഹിച്ചു.
തിരുനെല്ലി ക്ഷേത്രം എക്സി ഓഫീസർ കെ.സി. സദാനന്ദൻ, മലബാർ ദേവസ്വം ബോർഡ് അംഗം ആർ. സരള, കെ.പി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: