കൽപ്പറ്റ:.വടുവഞ്ചാലിലുള്ള മിച്ചഭൂമിയിൽ താമസിക്കുന്ന ജിനീഷിനാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ചിരിക്കുന്നത്. ഭാര്യയും ആറു വയസും ,മൂന്ന് മാസം പ്രായമായ രണ്ടു കുട്ടികളുമാണുള്ളത് .അടിയന്തിരമായി വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥയാണുള്ളത്.ശസ്ത്രക്രിയക്കായി പത്ത് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഇതിലേക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ജിനീഷ് ചികിത്സാ സഹായ നിധി എന്ന പേരിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അതിനായി വടുവഞ്ചാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 36549633625 IFSC code SBlN0011923 പത്രസമ്മേളനത്തിൽ അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയൻ ,ജോളി സ്കറിയ, പി.ഹരിഹരൽ, എം.സി.മുഹമ്മദ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: