കൽപ്പറ്റ:.കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രവും കോഴികോട്ടുള്ള മോഡൽ കരിയർ സെന്റെർ,നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി, കൊച്ചിയിലെ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രീസ് എന്നിവരുമായി ചേർന്ന് തൊഴിൽ രഹിതർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൽപ്പറ്റ ഡബ്ല്യു.എം.ഒ ആർട്സ് ആന്റ് സയൻസ് കോളേജിൽ മാർച്ച് അഞ്ചാം തീയതി ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് തൊഴിൽ മേള ആരംഭിക്കും.
മൾട്ടിനാഷനൽ കമ്പനികൾ മുതൽ ചെറുതും വലുതുമായ നൂറോളം സ്വകാര്യ സ്ഥാപനങ്ങൾ മേളയിലെത്തും. അഞ്ചാം ക്ലാസ്സ് മുതൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വേണ്ടി മൂവായിരത്തോളം തൊഴിൽ സാധ്യതകൾ ആണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒൻപത് മണിക്ക് മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.പിന്നീടു വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ www.ncs.gov.in എന്ന വെബ്ബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക ഫോൺ. 0471 2332113/9495746866 പത്രസമ്മേളനത്തിൽ പി.ജി.രാമചന്ദ്രൻ (സബ് – റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കേന്ദ്ര തൊഴിൽ മന്ത്രാലയം), ടി.പി.മുരളീധരൻ നായർ (സെക്രട്ടറി സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ) സജി ശങ്കർ ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ്) തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: