പാലക്കാട്: ഭാരതീയ കുടുംബ സങ്കല്പ്പമെന്ന മഹിമ കുറഞ്ഞുവരുന്നതാണ് ഇന്നുകാണുന്ന മൂല്യച്യുതിക്ക് കാരണമെന്ന് സ്വാമി ചിദാനന്ദപുരി.
വടക്കന്തറ ക്ഷേത്രമൈതാനത്ത് നടക്കുന്ന പ്രഭാഷണപരമ്പരയില്‍ യുവസമൂഹവും ആദ്യാത്മികതയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബബന്ധങ്ങളില്‍ ശൈഥില്യമുണ്ടാകാന് കാരണം ശരിയായ രീതിയിലുള്ള ജീവിതവീക്ഷണം ലഭിക്കാത്തതിനാലാണ്.ബാല്യ യൗവനദശകളില് കുട്ടികളില്‍ ജീവിത മൂല്യത്തിനനുശ്രിതമായ കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് അപചയത്തിനുകാരണം. ധാര്‍മികമൂല്യവും ബോധവും ഉള്ക്കൊള്ളുന്നതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബബന്ധത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹംവിശദീകരിച്ചു.
അന്ധമായ വിദേശാനുകരണമാണ് ആപത്തില്‍ കൊണ്ടെത്തിക്കുന്നത്. വിജയിച്ച രാജ്യത്തിന്റെ മാതൃക അനുകരിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ അതെതുരാജ്യമാണെന്ന് സ്വാമിജി ചോദിച്ചു.
അവ്യവസ്ഥിതമായ ജീവിതമാണ് വിദേശങ്ങളില്‍ നടക്കുന്നത് ഇതാണോ അനുകരിക്കേണ്ട മാതൃക. അവിടെ വിവാഹമെന്നത് കോണ്ട്രാക്റ്റാണ് ഇത് ഭാരതീയ സങ്കല്പ്പത്തിന് ഘടകവിരുദ്ധമാണ് ഇത് മാതൃകയാക്കുന്നതുമൂലമാണ് ആത്മഹത്യയും വിവാഹമോചനവും പെരുകുന്നത്.
എഴുപതുകളില്‍ വിവാഹമോചനം അഞ്ച് ശതമാനമായിരുന്നെങ്കില്‍ ഇന്നത് മുപ്പത്തഞ്ച് ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നത് അപകടകരമായ സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സ്വാമി പറഞ്ഞു.
ശരിയായ ജീവിതവീക്ഷണം ലഭിക്കാത്തതാണ് ഇതിന് കാരണം. സ്വന്തം സ്വത്വം വികസിപ്പിച്ചാല്‍ നമ്മുക്ക് വിജയിയായ മാതൃകയാകാനാകും. ഇന്ന് വൈകീട്ട് ആറിന് പരിമിത സ്ത്രീത്വത്തില്‍ നിന്ന് വിശ്വമാതൃത്വത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: