മണ്ണാര്‍ക്കാട്: കരിങ്കല്ലത്താണിയില്‍ നിന്നും മണ്ണാര്‍ക്കാട്ടെക്ക് കൊണ്ടുപോകുകയായിരുന്ന ഏഴ്ലക്ഷം രൂപ കല്ലടിസ്ക്കൂളിന് സമീപം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.തെങ്കര മണലടി പറശ്ശേരി പൊതിയില്‍ മുഹമ്മദ് നഫീക്(25), കല്ലടിക്കോട് പീടികപറമ്പില്‍ സനു(34) എന്നിവരെയാണ് മണ്ണാര്‍ക്കാട് സിഐ ഹിദായത്തുള്ള മാമ്പ്രയും, എസ്ഐ ഷിജു എബ്രഹാമും അറസ്റ്റ് ചെയ്തത്.
സനുവിന് മണല്കടത്തുകേസുകളിലും മുഹമ്മദ് നാഫിക് മുക്കത്തും, അഗളിയിലും ചന്ദനകേസിലും നായാടിപാറ, തിരുവിഴാംകുന്ന് എന്നിവിടങ്ങളില്‍ അടിപിടി കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. കരിങ്കല്ലത്താണിയില്‍ നിന്നും കച്ചവടാവശ്യത്തിനായി ഏഴ്ലക്ഷം രൂപ കൊണ്ടുവരികയായിരുന്ന കളത്തില്‍ മുസ്തഫയെ കാറില്‍ വന്ന നാല്‍വര്‍ സംഘം പിടികൂടുകയായിരുന്നു.
മുസ്തഫയെ കാറില്‍കയറ്റി ആനമൂളി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സൂക്ഷിച്ച ഏഴുലക്ഷമാണ് തട്ടിയെടുത്തത്. ഇവരില്‍ നിന്ന് മൂന്നു ലക്ഷം രൂപപോലീസ് കണ്ടെടുത്തു.സംഘത്തിലുള്ള മറ്റു രണ്ടുപേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇത് കുഴല്പണമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
എസ്.ഐ.രാധാകൃഷ്ണന്, ഷാഫി, സതീശന്, താഹിര്‍, സലീം, വിനോദ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: