ബത്തേരി:ഗണപതിവട്ടം മാരിയമ്മന്‍ ക്ഷേത്രത്തിലെ ഒരാഴ്ച നീണ്ടുല്നിക്കുന്ന മഹോല്‍സവത്തിന് ഫെബ്രുവരി ഇരുപത്തി രണ്ടിന് കൊടിയേറുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തിലറിയിച്ചു.വയനാടന്‍ പഴമകളും ഗോത്ര ജീവിതത്തിന്റെ തുടി-താളങ്ങളും ചേര്‍ന്നൊരുക്കുന്നതും പുതിയ കാലത്തിന് അന്യവുമായ നിരവധി അനുഷ്ടാന കലാ രൂപങ്ങളും ഈ മഹോല്‍സവത്തിന്റെ സവിശേഷതയാണ്.പോയ കാലത്തെ കാര്‍ഷിക സമൃദ്ധിയുടെ ചരിത്ര ശേഷിപ്പായ കാര്‍ഷിക വിഭവങ്ങളുടെ കാഴ്ച സമര്‍പ്പണവും ഈ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.വിശേഷാല്‍ പൂജകളും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയാറിന് പ്രശസ്ത സാംസ്ക്കാരിക നായകന് രാഹുല്‍ ഈശ്വര്‍ നയിക്കുന്നപ്രഭാഷണവും ഉണ്ടായിരിക്കും. ഫെബ്രുവരി ഇരുപത്തിയെട്ടിന് വൈകിട്ട് ഏഴുമണിക്ക് ഗണപതിവട്ടംക്ഷേത്ര ത്തില്‍ നിന്നും പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്ര ഈ മഹോല്‍സവത്തിന്റെ പൗരാണികതയും ചരിത്രവും വിളമ്പരം ചെയ്യുന്നതാണ്. പത്ര സമ്മേളനത്തില്‍ ക്ഷേത്ര സമിതി പ്രസിഡണ്ട് കെ ജി.ഗോപാല പിളള,എന്‍.എം.വിജയന്,ബാബു കട്ടയാട്,വാസു വെളളത്ത്,പ്രസന്നകുമാര്‍, കെസി.കുട്ടികൃഷിണന്,ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: