വടക്കഞ്ചേരി : സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി, ബിഎംഎസ്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരാഴ്ച്ചക്കിടെ തൃശ്ശൂരിലും, കൊല്ലത്തും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അക്രമം വേറെയും. ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് ഇത് കാണിക്കുന്നത്. പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രതികളെ രക്ഷിക്കുവാനുള്ള തന്ത്രമാണ് പാര്‍ട്ടി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു.
കഞ്ചിക്കോട്ട് രണ്ടുപോരെ ചുട്ടുകൊന്നിട്ടും മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരാളെ അറസ്റ്റ് ചെയ്തത് തന്നെ ശക്തമായ പ്രക്ഷോഭത്തെതുടര്‍ന്നാണ് ക്രമസമാധാന നില തകര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്ന് കുമ്മനം പറഞ്ഞു.
സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അക്രമവും അനുദിനം വര്‍ദ്ധിക്കുകയാണ.് പോലീസ് ശക്തമായ നടപടിയെടുക്കാത്താതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല സര്‍ക്കാരിന് താത്പര്യം.
സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്നിന്നുണ്ടായിട്ടും അതിനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. രാഷ്ട്രീയ പക്ഷപാതിത്വമാണ് ഇതിന് കാരണം. കേന്ദ്രത്തെ പഴിചാരി രക്ഷപെടാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് കുമ്മനം തുടര്‍ന്നു.
സിപിഎം അക്രമത്തിനിരയായ ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് പ്രവര്‍ത്തകരായ കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരി കിഴക്കുമുറി രാജേഷ്, ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കിഴക്കേകളം മണികണ്ഠന്, കിഴക്കഞ്ചേരി പഞ്ചായത്തിലെ കോട്ടേക്കുളം സുനില്‍, കോരഞ്ചിറ പൊന്മല, ഭാര്യ പത്മാവതി, മക്കളായ വിഷ്ണു, ഷിമില്സ് എന്നിവരെയും അവരുടെ വീടും കുമ്മനം രാജശേഖരന് നന്ദര്‍ശിച്ചു.
ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, എം.കെ.ലോകനാഥന്, കെ.എം.ഹരിദാസ്, കെ.കാര്ത്തികേയന്, എന്‍.വി.വാസുദേവന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.ദേവന്, സഹകാര്യവാഹ് സി.ബാബു, വി.സന്തോഷ്, ആര്.അശോകന്, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ശിവദാസ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി വണ്ടാഴി പ്രഭാകരന്, ബിഎംഎസ് മേഖല സെക്രട്ടറി ജി.മനോജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: