കരിമ്പുഴ:വില്ലേജ് ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു.
കരിമ്പുഴ കക വില്ലേജ് ഓഫീസിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റേയും പുതിയകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.വരുമാന സര്‍ട്ടിഫിക്കറ്റ് കാലാവധി ഒരു വര്‍ഷമായി മാറ്റും.
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും നീട്ടും. പട്ടയ രേഖകളില്ലാത്തതിനാല്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന ലാന്‍ഡ് ട്രൈ്യബ്യൂണല് കേസുകള്‍ അതിവേഗം പരിഹരിക്കാന്‍ വില്ലേജ്തല ക്യാമ്പുകള്‍ ഉടന്‍ തുടങ്ങും.
പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. കരിമ്പുഴയില്‍ കനാല്‍ നികത്തി മണ്ണിട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജ്യോതി വാസന് അധ്യക്ഷതവഹിച്ചു. കളക്ടര്‍ പി.മേരിക്കുട്ടി,സി.കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എഡിഎം എസ്.വിജയന്,കെ.ദേവകി, പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയര്‍ എന്‍.സജിത്ത് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: