പാലക്കാട്: കേരളത്തിലെ ജലം കേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരളംജലാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒലവക്കോട് ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു.
കേരളത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് പ്രശ്നങ്ങള്ക്ക്കാരണമെന്നും കര്‍ഷകര്‍ ആരോപിച്ചു.
ഭാരതപുഴയുടെ പ്രധാന കൈവഴിയകളായ തൂതപ്പുഴ (കുന്തിപ്പുഴ,കാഞ്ഞിരപ്പുഴ,അമ്പന്‍കടവ്,തുപ്പാണ്ടിപ്പുഴ),ഗായത്രിപ്പുഴ (മംഗലംനദി,അയിലൂര്‍പ്പുഴ,വണ്ടാഴിപ്പുഴ,മീങ്കാരപ്പുഴ,ചുള്ളിയാര്‍),കല്‍പ്പാത്തിപ്പുഴ (കോരയാറ്,വരട്ടയാറ്,വാളയാര്‍,മലമ്പുഴ) കണ്ണാടിപ്പുഴ (പാലാറ്,ആളിയാര്‍,ഉപ്പാറ്)എന്നിവയാണ്.
ഇവയെല്ലാം ഇന്ന് തമിഴ്നാടിന്റെ നിയന്ത്രണത്തിലാണെന്നും, അന്തര്‍സംസ്ഥാന കരാറുകള്‍ പാലിക്കപ്പെടാത്തതിനാല്‍ കേരളം വഞ്ചിക്കപ്പെടുന്ന അവസ്ഥയാണെന്നും സമരക്കാര്‍ ആരോപിച്ചു.
കരാറുകള്‍ പുതുക്കുക,നിലവില്‍ പറമ്പികുളത്തുള്ള മുഴുവന്‍ ജലവും കേരളത്തിന് അനുവദിക്കുക. വര്‍ഷങ്ങളായി കേരളത്തിന്റെ ജലാവകാശം സംരക്ഷിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് മാറ്റുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
കിണാവല്ലൂര്ശശിധരന്,പ്രോഫ.എസ്.സീതാരാമന്,ജോണ്‍ പെരുവന്താനം, എസ്,ബാബുജി,പ്രഫ.കുസുമം ജോസഫ്,കെ.എ.പ്രഭാകരന്,അഡ്വ.എസ്.കൊച്ചികൃഷ്ണന്,ഫാ.ആല്‍ബര്‍ട്ട് ആനന്ദരാജ്,ബാലചന്ദ്രന്,ആറുമുഖന്‍ പതിച്ചിറ,ഏലൂര്‍ ഗോപിനാഥ്,പുതുശ്ശേരി ശ്രീനിവാസന്,പ്രകാശ്,വി.പി.നിജമുദ്ധീന്,വിളയോടി വേണുഗോപാല്‍,വി.എസ്.സജീഷ് സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: