വടകരപ്പതി: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ ജനരോഷം ശക്തമാവുന്നു.
കാര്‍ഷിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടന്ന കുത്തിയിരുപ്പ് സമരം കാറ്റാടി വിരുദ്ധ സംഘടനാ നേതാവ് എം.സുന്ദരം ഉല്‍ഘാടനം ചെയ്തു. സമരസമിതി ജോയിന്റ് കണ്‍വീനര്‍എ.രാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഏഴാംവാര്‍ഡ് ഗ്രാമസഭയില്‍ കാറ്റാടി കമ്പനിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
പഞ്ചായത്ത് ബോര്‍ഡു യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാറ്റാടിപാടം വേണ്ടെന്ന തീരുമാനമായത്.കാറ്റാടി കമ്പനിക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനുള്ള ഉത്തരവ് നല്കി.
പഞ്ചായത്ത് ഉത്തരവിനെ വകവയ്ക്കാതെയാണ് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
കമ്പനിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചു.
സമരസമിതി കണ്‍വീനര്‍ പി.ടി.അനൂപ് നേതൃത്വം നല്കി. ജോയിന്റ് കണ്‍വീനര്‍മാരായ വി.മണികണ്ഠന്,വി.വാസുദേവന്‍, പെരിയ സ്വാമി, സുചിത്രന്‍, ആരോഗ്യ സ്വാമി, കലാധരന്‍, പ്രിയാ, വിജയന്, ജോണ്സണ്, വിജലക്ഷ്മി, വിവാലാക്ഷി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: