നല്ലേപ്പിള്ളി : ഗ്രാമീണകേരളത്തിലെ പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തിന്റെ ഇതിഹാസമായ നല്ലേപ്പിള്ളി നാരായണന് (68) ഇനി ഓര്‍മകള്‍ മാത്രം.
പൊറാട്ട് നാടകങ്ങളില്‍ സ്ഥിരം ചോദ്യക്കാരന്റെ കഥാപാത്രമായിരുന്നു നാരായണന്.സംഗീതനാടക അക്കാദമിയുടെതടക്കം നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം നല്ലേപ്പിള്ളി നാരായണനെ തേടിയെത്തിയിട്ടുണ്ട്.
നല്ലേപ്പിള്ളി നാരായണനെക്കുറിച്ച് വിനോദ് വിശ്വം സംവിധാനം ചെയ്ത ചോദ്യക്കാരന്‍ എന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ ചോദ്യക്കാരന്‍ എന്ന ഡോക്യുമെന്ററിക്കു വേണ്ടി ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. അദ്ദേഹം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോള്‍ ഡോക്ടര്‍മാരും ബന്ധുക്കളുമെല്ലാം ഇന്റര്‍വ്യൂവിന് വിലക്കിയെങ്കിലും നല്ലേപ്പിള്ളി നാരായണനെക്കുറിച്ചും പൊറാട്ട് നാടകമെന്ന കലയെക്കുറിച്ചും വാചാലനായിരുന്നു.കാവാലത്തിന്റെ അവസാനത്തെ ഇന്റര്‍വ്യൂവായിരുന്നു.
അന്തര്‍ദേശീയതലത്തില്‍ ചോദ്യക്കാരന്റെ പ്രദര്‍ശനം ഉടന്‍ ഉണ്ടാകും. കോന്തന് വേലായുധനാണ് ഗുരു. നിരവധി വേദികളിലും പൊറാട്ട് നാടകം അവതരിപ്പിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: