കല്‍പ്പറ്റ : മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്കെതിരെ മാതൃവിലാപം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് നയിക്കുന്ന ചിതാഭസ്മ നിമജ്ഞന യാത്ര മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെത്തും. സിപിഎം ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടാണ് യാത്ര നടക്കുന്നത്. ഫെബ്രുവരി 26ന് പാലക്കാട് നിന്നും ആരംഭിക്കുന്ന യാത്ര മാര്‍ച്ച് മൂന്നിന് മഞ്ചേശ്വരത്ത് ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നതോടെ സമാപിക്കും. ബി ജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. എട്ട് മാസത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളം അരാജകത്വ ത്തിലാ യിരിക്കുകയാണ്. ദളിതരും സ്ത്രീകളും തുടങ്ങി എല്ലാ തരത്തിലുള്ളവരും ഇടതുഭരണത്തില്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ ഇതിലൊന്നും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെടാത്തത് സിപിഎമ്മിനെ പേടിച്ചുകഴിയേണ്ട അവസ്ഥ സംജാതമായതുകൊണ്ടാണ്. കഞ്ചിക്കോട് വിമല എന്ന വീട്ടമ്മയെ ചുട്ടുകൊന്നത് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാംസ്ക്കാരിക നായകരാരും തയ്യാറായില്ല, പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്ഐക്കാര്‍ പ്രിന്‍സിപ്പാളിന്റെ ശവകുടീരം തീര്‍ത്ത് റീത്ത് വെച്ചതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നുപറഞ്ഞ് അനുമോദിക്കുകയാണ് ഇടതുപക്ഷ നേതാക്കള്‍ ചെയ്തത്. കേര ളത്തിലെ കാമ്പസുകളി ല്‍ സി പിഎമ്മിന്റെ പിന്തുണ യോടെ എസ്എഫ്ഐ അരാ ജകത്വം സൃഷ്ടിക്കുകയാണെ ന്ന് യോഗം വിലയിരുത്തി.
ബിജെപി ജില്ലായോഗം സംസ്ഥാന സമിതി അംഗം കെ.രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു. സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്, കെ.സദാനന്ദന്, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: