കാട്ടിക്കുളം:നിരന്തരം വാഹനങൾ കടന്ന് പോകുന്ന മാനന്തവാടി കാട്ടിക്കുളം റോഡിലെ വയൽക്കര എന്ന സ്ഥലത്ത് ഉണങ്ങി നിൽക്കുന്ന വൻമരം അപകട ഭീഷണി ഉയർത്തുന്നു.മരത്തിന്റെ അടിയിൽ കൂടി തന്നെയാണ് വൈദ്യുത ലൈനും കടന്ന് പോകുന്നത്.ദ്രവിച്ച് തീരാറായ ഈ മരത്തിന്റെ ശിഖരങ്ങൾ ഇപ്പോൾ തന്നെ ഒടിഞ്ഞ് വിഴുന്നുണ്ട്. മരത്തന്റെ അപകടാവസ്ഥ അധികാരികളുടെ ശ്രദയിൽ പെടുത്തിയിട്ടുണ്ടെന്ന് പരിസരവാസിയായ കുഞ്ഞുമോൻ പറയുന്നു. ഉണങ്ങി ദ്രവിച്ച് തീരാറായ മരം മുറിച്ച് മാറ്റിയില്ലെങ്കിൽ ജിവന് വലിയ ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു. രാത്രിയാത്ര നിരോധനം കാരണം രാത്രികാലങ്ങളിൽ മിക്കവാഹനങ്ങളും ഈ വഴിയാണ്കടന്ന് പോകുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: