വെള്ളമുണ്ട: വെള്ളമുണ്ട ഗവ. യു.പി സ്കൂള്‍ 105ാം വാര്‍ഷികാഘോഷം ഫെബ്രുവരി 21 ന് നടക്കും. ഒ.ആര്. കേളുഎം.എല്‍.എ പരിപാടി ഉദ്ഘാടനംചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാ രാമന് മുഖ്യാതിഥിയായിരിക്കും. ജേതാക്കള്‍ക്കുള്ള പുരസ്കാരവിതരണവും, ഹോളിഫെയ്ത്ത് ടാലന്റ് പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനവിതരണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.പൈലി നിര്‍വഹിക്കും. കുട്ടികളുടെ വിവിധ പരിപാടികള്‍ക്കൊപ്പം റെജി ഗോപിനാഥിന്റെ വയലിന് ഫ്യൂഷനും ഉണ്ടായിരിക്കും. സ്വാഗതസംഘം ചെയര്മാന് നൗഷാദ് കോയ, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഉസ്മാന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: