കൊടക്കാട്: ഒരാഴ്ച്ചക്കിടെ കൊടക്കാട് പ്രദേശത്ത് നടന്നത് പത്തോളം മോഷണങ്ങള്‍. കഴിഞ്ഞ ഞായറാഴ്ച മാത്രം ആറുവീടുകളില്‍ മോഷണശ്രമം നടന്നു. മങ്ങാട്ട് വെള്ളാക്കല്‍ വിജയന്, കുഴിക്കാട്ടില്‍ ചേനംകുളം രാജന് എന്നിവരുടെ വീടിന്റെ വാതില്‍ തകര്‍ത്താണ് കള്ളന് കയറിയത്. പക്ഷേ വീട്ടുകാര്‍ ശബ്ദം കേട്ട് എഴുന്നേറ്റതോടെ കള്ളന് ഓടിരക്ഷപ്പെട്ടു. അതേ ദിവസം തന്നെ അഞ്ചോളം വീടുകളിലും സമാനമായി വാതില്‍ പൊളിച്ച് അകത്തുകയറാന്‍ ശ്രമം നടന്നിട്ടുണ്ട്. തൊട്ടടുത്ത ദിവസം മങ്ങാട്ട് വെള്ളാക്കല്‍ നിധീഷിന്റെ വീട്ടിലും കള്ളന് കയറി. കഴിഞ്ഞ ദിവസം രാത്രി കോനാരി ഹംസക്കോയ, കുഴിക്കാട്ടില്‍ ഷണ്മുഖന് എന്നിവരുടെ വീടിന് പരിസരത്ത് കള്ളനെ കണ്ടെങ്കിലും നാട്ടുകാര്‍ എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.
നിരന്തരമുണ്ടാകുന്ന മോഷണ ശ്രമം പരിസരവാസികളെ ഭീതിയിലാഴ്ത്തിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: