മാറാക്കര: ഭരണസമിതിയുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാറാക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുന്നാവായ കുടിവെള്ള പദ്ധതി വേഗത്തിലാക്കി രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, പൊതുശ്മശാനം തുറന്നുകൊടുക്കുക, പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പഞ്ചായത്തിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീബാ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗണ്‍സിലംഗം പി.ടി.ആലിഹാജി, സംസ്ഥാന സമിതിയംഗം അലിമോന് പുത്തനത്താണി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പി.ഗിരിജ, എസ്.പ്രീന, എം.വിലാസിനി, നിഷ, ജിസ്നി, കമലം, വിജയകുമാര്‍ കാടാമ്പുഴ, കെ.രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: