പാലക്കാട്:റേഷനരി നിഷേധിച്ച് പാവങ്ങളുടെ അന്നമുട്ടിക്കുകയും, കെഎസ്ആര്‍ടിസി ജീവനക്കാരോട് തൊഴിലാളി വിരുദ്ധ സമീപനവുമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം പറഞ്ഞു.
എന്‍ജിഒ സംഘ് 23ന് നടത്തുന്ന നിയമസഭാ മാര്‍ച്ചിന് മുന്നോടിയായി ജില്ലാ സമിതി സംഘടിപ്പിച്ച സമര പ്രചരണവാഹന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് എം.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോ.സെക്ര.കെ.കൃഷ്ണന്,എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.പി.രാജേന്ദ്രന്, സംസ്ഥാന ഓഡിറ്റര്‍ പി.എന്‍.സുധാകരന്, ജില്ലാ വൈസ്പ്രസിഡന്റ് വി.എ.ബാലകൃഷ്ണന്, സെക്രട്ടറി മുരളി കേനത്ത്, താലൂക്ക് സെക്ര.സി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ഇടതു സര്‍ക്കാര്‍ വാക്കു പാലിക്കുക എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ മൂന്നു ദിവസത്തെ പ്രചരണ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: