പാലക്കാട്: മണലി റോഡില്‍ അഗ്നിക്കിരയായി വീട് നഷ്ടപ്പെട്ട നഗരസഭ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എംഎ പ്ലൈ ഫൗണ്ടേഷന് സഹായം നല്കി. തീപ്പിടുത്തത്തില്‍ ആറു ഓലമേഞ്ഞ വീടുകളും വീട്ടുസാമഗ്രഹികളും വിലപ്പെട്ട രേഖകളും കത്തിനശിച്ചിരുന്നു. എംഎപ്ലൈ ഫൗണ്ടേഷന് കാല് ലക്ഷം രൂപയുടെ പാത്രങ്ങളും പലവ്യഞ്ജനങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് സഹായഹസ്തം കൈമാറി. റേഷന്‍കാര്‍ഡും, തിരിച്ചറിയല്‍കാര്‍ഡും, ആധാര്‍കാര്‍ഡും മറ്റു രേഖകളും ലഭ്യമാക്കാന്‍ അധികാരികളുമായി ബന്ധപ്പെട്ട് സത്വരനടപടികള്‍ സ്വീകരിക്കുമെന്ന്ചെയര്പേഴ്സണ് പറഞ്ഞു. ജെസിഐ, എംഎപ്ലൈ, എന്‍ജിഒ നിയുക്തപ്രസിഡന്റ് ഡോ.ദിലീപ് കുഞ്ചേറിയ, ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഖില്‍ കൊടിയത്തൂര്‍, ഡയറക്ടര്‍മാരായ എസ്.ശ്രീനിവാസന്,എ.നസീര്‍, മുഹമ്മദ് ഷമീര്‍ സംബന്ധിച്ചു. അപകടത്തില്‍ പെള്ളലേറ്റ 90 വയസ്സുള്ള ചികിത്സാസഹായം വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: