നെന്മാറ: ബിജെപിയുടെ നേതൃത്വത്തില്‍ 20, 21 തിയതികളില്‍ എല്ലാ പഞ്ചായത്തിലും നടക്കുന്ന 24 മണിക്കൂര്‍ സമരവും 27ന് നടക്കുന്ന ചിതാഭസ്മ യാത്രയുടെ സ്വീകരണവും വിജയിപ്പിക്കുവാന്‍ ബിജെപി നെന്മാറ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.വേണു അധ്യക്ഷത വഹിച്ചു.
ലോകനാഥന്,പി.ആര്.സുനില്‍, കെ.ജി.പ്രമോദ്കുമാര്‍, ആര്.മനോഹരന്, ടി.എന്‍.രമേഷ്, കെ.സി.ബാലകൃഷ്ണന്, അനിതദേവന്, സുമംഗലി, പാര്‍വതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: