പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകള്‍ മോഷിടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനും സംഘവും പിടികൂടി. അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി എരിഞ്ഞിപ്പള്ളി മുഹമ്മദാലി(20), കോണിക്കല്‍ മുഹമ്മദ് റിയാസ്(20) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന പ്രത്യേക വാഹനപരിശോധനയില്‍ പിടികൂടിയത്.
ഒരുലക്ഷത്തിലധികം വിലവരുന്ന ആഡംബര ബൈക്കുകളായ ബുള്ളറ്റ്, യമഹാ ആര്15. പള്‍സര്‍ 220 എന്നീ ബൈക്കുള്‍ മോഷണം പോയ പരാതിയുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കൈവശം മതിയായ രേഖകളില്ലാതെ ആഡംബര ബൈക്കുകള്‍ വാങ്ങിയതായി ശ്രദ്ധയിപ്പെട്ടിരുന്നു. അങ്ങനെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ വലയിലാക്കിയത്.
മോഷ്ടിച്ച ബൈക്കുകള്‍ പതിനായിരം മുതല്‍ ഇരുപതിനായിരം രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്. നമ്പര്‍ പ്ലേറ്റുകളിലും രൂപത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ പ്രഥമദൃഷ്ടിയില്‍ ബൈക്കുകള്‍ ഉടമസ്ഥന് പോലും തിരിച്ചറിയാനാവില്ല. കൂടാതെ ബൈക്കുകള്‍ കോയമ്പത്തൂരും പൊള്ളാച്ചിയിലും കൊണ്ടുപോയി എഞ്ചിന് നമ്പറും ചെയ്സ് നമ്പറും മായിച്ചു കളഞ്ഞതിന് ശേഷം വില്‍പ്പന നടത്തിയിരുന്നതായി പ്രതികള്‍ പോലീസിന് മൊഴി നല്കി.പരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സിഐ സാജു.കെ.ഏബ്രഹാം, എസ്ഐ എം.സി.പ്രമോദ്, സി.പി.മുരളീധരന്, സി.എന്‍.മോഹനകൃഷ്ണന്. എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ദിനേഷ്, ഷബീര്‍, സലീന, ജയമണി, അനീഷ് ചാക്കോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: