ചാവക്കാട്: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചു വരുന്ന ബാംഗഌര് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 4 പേര്‍ക്ക് പരിക്ക്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബാംഗഌര് സ്വദേശികളായ ശിവമൂര്‍ത്തി, നാഗേഷ,് രാഗേഷ്, വാസുദേവന്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത.് സാരമായി പരിക്കേറ്റ ശിവമൂര്‍ത്തിയെ ത്യശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ദേശീയ പാത 17 ഒരുമനയൂര്‍ മാങ്ങോട്ടുപടിയില്‍ പുലര്‍ച്ചെ നാലുമണിക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.തൊട്ടു പുറകില്‍ വന്നിരുന്ന കോഴിക്കോട് സ്വദേശിയായ മനാഫ് എന്ന കാര്‍ ഡ്രൈവറാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേത്യത്വം നല് കിയത്.മറ്റു പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: