പാലക്കാട്: സംസ്ഥാനത്തിന്റെ ജലസമ്പത്ത് വികസനത്തിനും നിലനില്‍പ്പിനുമാണ് ഉപയോഗിക്കേണ്ടതെന്ന് പശ്ചിമഘട്ട ഏകോപനസമിതി ചെയര്മാന് ജോണ്‍ പെരുവന്താനം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട വെള്ളം നിയമവിരുദ്ധമായ നടപടികളിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് തമിഴ്നാട് നേടിയെടുക്കുന്നത്. കേരളത്തില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ടുകളിലെ വെള്ളത്തിന്റെ അവകാശം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് ഉപയുക്തമാവും വിധം നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കിണാവല്ലൂര്‍ ശശിധരന്, വി.ശിവരാമകൃഷ്ണന്, പ്രകാശന് നട്ടകുളങ്ങര, വി.പി.നിജാമുദ്ദീന്‍, വി.എസ്.സജീഷ്,അജിത് കൊല്ലങ്കോട്, കെ.മധുസൂദനന്, പി.ജ്യോതീഷ്കുമാര്,വി.എം.ഷണ്മുഖദാസ്, ഗോപാലന് മലമ്പുഴ,ഷാക്കീര്‍ അഹമ്മദ്,ടി.എച്ച്.അബ്ദുള്‍ഖാദര്‍, വള്ളിക്കോട് കൃഷ്ണകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: