ന്പാലക്കാട്: കേരളത്തിന്റെ ജല സമ്പത്ത് കൊള്ളയടിക്കുന്ന തമിഴ്നാടിനെതിരെയും അവര്‍ക്ക് ഒത്താശചെയ്യുന്ന സംസ്ഥാന ജീവനക്കാര്‍ക്കെതിരെയും 18ന് രാവിലെ കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്ത്തകരുംഉപരോധം തീര്‍ക്കും.
കേരളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള അണക്കെട്ടുകളിലെ വെള്ളത്തിന്റെ അവകാശംനമുക്ക് നല്‍കുക,പറമ്പിക്കുളം-ആളിയാര്‍ കാവേരി നദീജല പ്രശ്നംപരിഹരിക്കുക,മുല്ലപ്പെരിയാറില്‍ പുതിയ നിയമനിര്‍മ്മാണം നടത്തുക,ശിരുവാണിയില്‍ നിന്നും വെള്ളം മോഷ്ടിക്കുന്നതില്‍ നിന്നും തമിഴ്നാടിനെ വിലക്കുക, സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ജലാവകാശ സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉപരോധം നടത്തുന്നത്.
കേരളത്തില്‍ ആയിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും വിളകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ശിരുവാണി,മുല്ലപ്പെരിയാര്‍, നെയ്യാര്‍ നദീജലതര്‍ക്കങ്ങളില്‍ തമിഴ്നാട് കേരളത്തെ ഭീഷണിപ്പെടുത്തുകയാണെന്നും പശ്ചിമഘട്ട ഏകോപനസമിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ ജലാവകാശ സമരസമിതി ജനറല്‍ കണ്‍വീനര്‍ കിണാവല്ലൂര്‍ ശശിധരന്, തണ്ണീര്‍ത്തടസംരക്ഷണ സമിതി വി.പി.നിജാമുദ്ദീന്‍,കര്ഷകമുന്നേറ്റംപ്രവര്ത്തകന് വി.എസ്.സജീഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: