പാലക്കാട്: പത്തു രൂപാ നാണയം പിന്‍വലിച്ചതായുളള ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും നാണയത്തിന് ഇപ്പോഴും നിയമ സാധുതയുണ്ടെന്നും പണമിടപാടുകള്‍ക്ക് ഉപയോഗിക്കാമെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
പത്ത് രൂപാ നാണയം സര്‍ക്കാര്‍ നിരോധിച്ചെന്ന കിംവദന്തിയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും 10 രൂപ നാണയം സ്വീകരിക്കുന്നില്ലെന്ന് വ്യാപകപരാതി ബാങ്കുകളില്‍ ലഭിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് 10 രൂപ നാണയം ബാങ്കുകളില്‍ തിരികെ നല്‍കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും ആവശ്യവുമില്ലെന്നും 10 രൂപ നാണയം എല്ലാ പണമിടപാടുകള്‍ക്കും ഉപയോഗിക്കാമെന്നും എല്ഡിഎംഅറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: