കൊല്ലങ്കോട്:നെല്ലിയാമ്പതി മലനിരയുടെ തെന്മലയോരത്ത് കാട്ടുമൃഗങ്ങളെ കെണിയൊരുക്കി മൃഗവേട്ട നടത്തുന്ന നായാട്ടുസംഘങ്ങള്‍ സജീവമാകുന്നു.
വേനലില്‍ കാട്ടരുവികളും നീര്‍ത്തടങ്ങളും വറ്റിയതോടെ വെള്ളത്തിനായി കാടിറങ്ങുന്ന മൃഗങ്ങളെയാണ് സംഘം പിടികൂടി വെടിയിറച്ചി എന്ന പേരില്‍ കച്ചവടം നടത്തുന്നത്.
പനങ്ങാട്ടിരി,കൊളുമ്പ്,പന്നിക്കോല്‍,പോക്കാമട,പലകപ്പാണ്ടി,വാഴപ്പുഴ മാത്തൂര്‍,കാടാംകുറിശ്ശി,ചപ്പക്കാട്,വെള്ളാരംകടവ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മൃഗവേട്ട. ദാഹജലത്തിനായി എത്തുന്ന മാന്‍,മോഴ, കാട്ടുപന്നികള്‍ എന്നിവയാണ് കെണിയില്‍പ്പെടുന്ന പ്രധാന ഇരകള്‍. പിടികൂടിയ മൃഗങ്ങളെ മാംസമാക്കിയ ശേഷം ഹോട്ടലുകളില്‍ വെടിയിറച്ചി എന്ന പേരില്‍ രഹസ്യമായി മാംസവിഭവം വിളമ്പാറുണ്ടെന്നു പറയുന്നു.
നെല്ലിയാമ്പതി സ്പെഷല്‍ എന്ന പേരില്‍ പ്രധാന ആവശ്യക്കാര്‍ക്കും കൂടുതല്‍ തുക വാങ്ങി മാംസം എത്തിച്ചു കൊടുക്കുന്നുണ്ട്.
മലയോര മേഖലലയായതിനാല് രാത്രി സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തില്ലെന്നതും,പ്രത്യേക സ്ഥലങ്ങളില്‍ സംഘത്തെ സഹായിക്കാന്‍ കാവലാളുകളുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊളുമ്പിലും സമീപദേശങ്ങളിലും വന്‍തോതിലായിരുന്നു മൃഗവേട്ട.
മാംസം വെച്ചു കഴിച്ചതിന്റെ പേരില്‍ പ്രദേശവാസികള്‍ക്കെതിരെ വനം വന്യജീവി വകുപ്പ് കേസെടുക്കുകയല്ലാതെ സംഘത്തെ പിടികൂടാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: